പ്രളയക്കെടുതിയിൽ കൈതാങ്ങായി ഫേസ്ബുക്കും

ഡൽഹി: കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1.75 കോടി രൂപ സംഭാവന നൽകുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റ് ഗുഞ്ച് എന്ന സംഘടന വഴിയായിരിക്കും ഫേസ്ബുക്ക് ഈ തുക കൈമാറുക. പ്രളയ ദുരന്തത്തിൽ മുന്നൂറിലധികം ആളുകളാണ് കേരളത്തിൽ മരിച്ചതെന്നും ഫേസ്ബുക്ക് അറിയിച്ചു.