ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തും; ഡിജിപി

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ ക്യാമ്പുകളുടെ നിരീക്ഷണത്തിനായി നിയോഗിക്കും.

അമിത വില ഈടാക്കുന്ന വ്യാപാരികൾക്കെതിരെ കേസെടുക്കുമെന്നും പാവപ്പെട്ട വീടുകൾ പോലീസുകാർ ദത്തെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നിരവധി ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. ആളുകൾ ക്യാമ്പിലേക്ക് മാറിയതോടെ മോഷണവും വർധിച്ചിരുന്നു.