അമ്മയും മകനും 68 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി

യോംഗ്‌യാംഗ്: 68 വർഷങ്ങൾക്ക് ശേഷം ഒരു അമ്മയും മകനും കണ്ടുമുട്ടിയാൽ എങ്ങനെയുണ്ടാകും! ഹൃദയസ്പർശിയായ ഒരു കാഴ്ചയാവും അത്. ഉത്തര കൊറിയയിലെ ഒരു റിസോർട്ടാണ് ഇത്തരമൊരു അപൂർവ ഒത്തൊരുമിക്കലിന് വേദിയായത്. കൊറിയൻ യുദ്ധത്തിൽ അമ്മ ഉത്തര കൊറിയയിലും മകൻ ദക്ഷിണ കൊറിയയിലുമായിപ്പോയി. അന്ന് നാല് വയസുകാരനായിരുന്ന ലീക്ക് ഇപ്പോൾ 71 വയസായി, അമ്മ സാംഗ് ചോളിന് 92 വയസും. തൻറെ രണ്ടു മക്കളുമായാണ് ലീ അമ്മയെ കാണാൻ ഉത്തര കൊറിയയിൽ എത്തിയത്.
ഇന്നലെ ഉത്തര കൊറിയയിലെ മൗണ്ട് കുംഗാംഗ് റിസോർട്ടിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. 57,000 പേർ അപേക്ഷിച്ചതിൽ 89 കുടുംബങ്ങൾക്കാണ് ഒത്തൊരുമിക്കലിനുള്ള അനുമതി ലഭിച്ചത്. ഈ വർഷം ആദ്യം ഉത്തര കൊറിയയുടെയും ദക്ഷിണ കൊറിയയുടെയും ഭരണത്തലവന്മാർ നടത്തിയ ചരിത്ര കൂടിക്കാഴ്ചയാണ് ഈ സമാഗമവും സാധ്യമാക്കിയത്.
-
You may also like
-
അൽ ഖ്വയിദ തലവനെ അമേരിക്ക വധിച്ചു; നീതി നടപ്പായെന്ന് ജോ ബൈഡൻ
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും
-
മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; തീരുമാനം രോഗവ്യാപനം കടുത്തതോടെ
-
ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരും: ഉത്തരവിറക്കി ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്
-
ശ്രീലങ്കയിൽ ദിനേശ് ഗുണവർധന പ്രധാനമന്ത്രിയായി അധികാരമേറ്റു
-
ശ്രീലങ്കയിൽ പ്രക്ഷോഭം കടുക്കുന്നു; ജനങ്ങള്‍ പാര്‍ലമെന്റ് മന്ദിരം വളഞ്ഞു