രാജ്യസഭാ തെരഞ്ഞെടുപ്പിൽ നോട്ട വേണ്ടെന്ന് സുപ്രീംകോടതി

ഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ നോട്ട വേണ്ടെന്ന് സുപ്രീം കോടതി വിധിച്ചു. കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ നോട്ട ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നായിരുന്നു ഹർജി.
ആർക്കും വോട്ടു ചെയ്യാതെ നോട്ടയ്ക്ക് വോട്ടു രേഖപ്പെടുത്താൻ അനുവദിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം കോടതി റദ്ദാക്കി. നേരിട്ടുള്ള തെരഞ്ഞെടുപ്പുകൾ ഉദ്ദേശിച്ചാണ് നോട്ടയെന്നും മറിച്ചുള്ളവയ്ക്ക് ഇത് ബാധകമല്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് പറഞ്ഞു. നോട്ട അനുവദിച്ചാൽ ക്രോസ് വോട്ടിംഗിനും അഴിമതിക്കും സാധ്യതയുണ്ടെന്ന് കാട്ടി ഗുജറാത്ത് കോൺഗ്രസ് നേതാവ് നൽകിയ ഹർജിയിലാണ് വിധി.
-
You may also like
-
യു.എ.പി.എ കേസ്: സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി
-
കീടനാശിനി ശ്വസിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
-
മലപ്പുറത്ത് നിന്ന് നിസാമുദ്ദീൻ എക്സ്പ്രസില്‍ കയറിയ പാമ്പിനെ മുംബൈയിൽ വെച്ച് പിടികൂടി
-
മിരാഭായ് ചാനുവിന് ചരിത്ര സ്വർണം; കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട
-
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ; ഭാരോദ്വഹനത്തിൽ വെങ്കലം നേടി ഗുരുരാജ പൂജാരി
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും