പ്രളയക്കെടുതിയിൽ സഞ്ചാരികളൊഴിഞ്ഞ് ഇടുക്കി

ഇടുക്കി: ദിവസവും ആയിരങ്ങൾ ഒഴുകിയെത്തിയിരുന്ന മനോഹര ദേശമാണ് ഇടുക്കി. എന്നാൽ പ്രളയക്കെടുതി സാധാരണക്കാരൻറെ ജീവിതത്തിനൊപ്പം ഇടുക്കിയുടെ വിനോദസഞ്ചാരമേഖലയെയും തകർത്ത് തരിപ്പണമാക്കിയിരിക്കുന്നു. മഴക്കെടുതിയിൽ ജില്ലയിൽ നിരവധി അപകടങ്ങൾ സംഭവിച്ചിരുന്നു. ടൂറിസ്റ്റുകൾ ഉൾപ്പെടെ പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതോടെ ജില്ലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന സർക്കാർ നിർദേശമുണ്ട്. ഇതും ടൂറിസം മേഖല ശൂന്യമാവാൻ കാരണമായി.
ദിവസേന ശരാശരി അയ്യായിരം ടൂറിസ്റ്റുകൾ വരെ മൂന്നാറിൽ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ തീർത്തും ഒറ്റപ്പെട്ടനിലയിലാണ് മൂന്നാർ. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും റോഡുകൾ പൂർണമായും തകർന്നതോടെ മൂന്നാറിന് ഇപ്പോൾ പുറംലോകവുമായി ഒരു ബന്ധവുമില്ല. ലോഡ്ജുകളും റിസോർട്ടുകളും കാലിയാണ്. മാട്ടുപ്പെട്ടി, രാജമല, പഴയ മൂന്നാർ ഹൈഡൽ ഉദ്യാനം എന്നിവയൊക്കെ അടച്ചിട്ടിരിക്കുകയാണ്. ശനി, ഞായർ ദിവസങ്ങളിൽ പതിനായിരങ്ങൾ എത്തിയിരുന്ന വാഗമൺ മൊട്ടക്കുന്നുകൾ, കോലാഹലമേട്ടിലെ ആത്മഹത്യാ മുനമ്പ്, പൈൻവാലി, ഓർക്കിഡ് ഫാം എന്നിവിടങ്ങളിലേക്ക് ഇപ്പോൾ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നില്ല.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു