ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് മൂന്നാം സ്വർണം

ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിംഗിൽ സൗരഭ് ചൗധരി സ്വർണം നേടി. ഗെയിംസ് റെക്കോർഡോടെയാണ് സ്വർണം നേടിയത്. ഇതേ ഇനത്തിൽ ഇന്ത്യയുടെ അഭിഷേക് വർമ്മയ്ക്കാണ് വെങ്കലം. ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം ഏഴായി.