കാർഷികവായ്പ; ബാങ്കുകൾ ഒരുവർഷത്തെ മോറട്ടോറിയം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കനത്തമഴയെത്തുടർന്ന് വിളനാശമുണ്ടായ കർഷകരുടെ കാർഷികവായ്പകളുടെ പലിശയ്ക്ക് ബാങ്കുകൾ ഒരുവർഷത്തെ മോറട്ടോറിയം പ്രഖ്യാപിച്ചു. കാർഷിക വായ്പകളുടെ തിരിച്ചടവ് അഞ്ചുവർഷത്തേക്ക് പുനഃക്രമീകരിക്കും. തിരിച്ചടവിൽ വീഴ്ചവരുത്തുന്ന കർഷകർക്കുമേൽ സർഫാസി നിയമപ്രകാരമുള്ള ജപ്തിനടപടികൾ തൽക്കാലം സ്വീകരിക്കില്ല.

കർഷകർക്ക് പുതിയ വായ്പ അനുവദിക്കാനും തീരുമാനമായി. കൃഷിമന്ത്രിയുടെ അഭ്യർഥനപ്രകാരം സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടേതാണ് തീരുമാനം.