മഴക്കെടുതി: സർക്കാർ ജീവനക്കാരുടെ ഓണാവധി വെട്ടിക്കുറയ്ക്കാൻ ആലോചന

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഓണാവധി വെട്ടിക്കുറയ്ക്കാൻ ആലോചന. പ്രളയം ദുരിതം വിതച്ച പശ്ചാതലത്തിൽ ഓണാവധി തിരുവോണ ദിവസം മാത്രമാക്കാനാണ് ആലോചിക്കുന്നത്. പ്രധാനമായും സെക്രട്ടേറിയറ്റ് ജീവനക്കാർക്കും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട മറ്റു വകുപ്പുകൾക്കുമാകും അവധി ഒഴിവാക്കുക.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സർക്കാർ സംവിധാനം അവധിയില്ലാതെ പ്രവർത്തിക്കണമെന്ന വിലയിരുത്തലാണ് ഓണാവധി വെട്ടിച്ചുരുക്കാൻ ആലോചിക്കുന്നത്. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗം ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. നിലവിൽ 24 മുതൽ 28 വരെയാണ് അവധി അറിയിച്ചിട്ടുള്ളത്.