വള്ളം മറിഞ്ഞ് പുതുവൈപ്പിൽ മത്സ്യത്തൊഴിലാളി മരിച്ചു

കൊച്ചി: പുതുവൈപ്പിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി ആളുകളെ രക്ഷപ്പെടുത്തിയ സംഘമാണ് അപകടത്തിൽപെട്ടത്.

ഇളങ്കുന്നപ്പുഴ സ്വദേശി വേലായുധൻ (70) ആണ് മരിച്ചത്. വേലായുധനും രക്ഷാപ്രവർത്തനത്തിനു മുൻനിരയിലുണ്ടായിരുന്നു. പുതുവൈപ്പ് എൽഎൻജി ടെർമിനലിന് സമീപം ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. വള്ളത്തിലുണ്ടായിരുന്ന മറ്റു നാല് പേരെ രക്ഷപ്പെടുത്തി.