സ്പിൽവേയിലേക്ക് പ്രളയജല പ്രവാഹം

അമ്പലപ്പുഴ: കിഴക്കൻ മേഖലകളിൽനിന്നുള്ള പ്രളയജലത്തിന്റെ വരവ് അതിശക്തമായതോടെ സ്പിൽവേയുടെ പരിസരപ്രദേശങ്ങളെല്ലാം വെള്ളത്തിലായി. ഇതിന്റെ അമ്പത് ശതമാനത്തിൽ താഴെ മാത്രമാണ് കടലിലേയ്ക്ക് പോകുന്നത്. പമ്പാനദിയിലെയും ഉൾനാടൻ ജലാശയങ്ങളിലെയും വെള്ളം സ്പിൽവേ വഴിയാണ് കടലിലേയ്ക്ക് എത്തേണ്ടത്. സ്പിൽവേയിലൂടെ ഒഴുക്ക് കുറവായതിനാൽ ജലാശയങ്ങളുടെ ഇരുകരകളും വെള്ളത്തിലാണ്. ലീഡിങ് ചാനൽ, ടി.എസ്.കനാൽ തുടങ്ങിയ ജലാശയങ്ങളെല്ലാം നിറഞ്ഞുകവിഞ്ഞു.
ഇനിയും ജലനിരപ്പുയർന്നാൽ തോട്ടപ്പള്ളി ലിറ്റിൽവേയ്ക്ക് സമീപം ദേശീയപാതയിൽ വെള്ളം കയറുന്ന സ്ഥിതിയുണ്ട്. പ്രദേശത്തെ വീടുകളിൽനിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റിയിട്ടുണ്ട്. പ്രളയജലം കടലിൽ ഒഴുകിയെത്തിയാലേ കുട്ടനാടൻ, അപ്പർകുട്ടനാടൻ മേഖലകളിൽ വീടുകളിൽനിന്ന് വെള്ളം പൂർണമായി ഇറങ്ങൂ. സ്പിൽവേയുടെ പടിഞ്ഞാറേ കനാലിന് ആഴമില്ലാത്തതാണ് സുഗമമായി വെള്ളം ഒഴുകുന്നതിന് തടസം. പൊഴിമുഖം ആഴവും വീതിയും കൂട്ടുന്ന ജോലികൾ പുരോഗമിക്കുകയാണ്. നിലവിലുള്ള സാഹചര്യത്തിൽ സ്പിൽവേയുടെ പരിസരത്തെത്തിയിരിക്കുന്ന പ്രളയജലം കടലിലെത്താൻ ദിവസങ്ങളെടുക്കും. പുറക്കാട്, കരുവാറ്റ, തകഴി, അമ്പലപ്പുഴ പഞ്ചായത്തുകളാണ് ഇതുമൂലമുള്ള കെടുതികൾ ഏറ്റവും രൂക്ഷമായി അനുഭവിക്കുന്നത്.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു