പ്രളയക്കെടുതി മുതലെടുക്കാൻ ശ്രമിക്കുന്നവരെ കർശനമായി നേരിടും: മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ ജനതയുടെ നിസഹായതയെ മുതലെടുക്കാൻ ആര് ശ്രമിച്ചാലും നടപടി നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തൻറെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ഈയൊരവസ്ഥയിൽ എല്ലാവരും ഒത്തൊരുമിച്ച് നിന്ന് ദുരന്തത്തെ മറികടക്കണം. എല്ലാവരേയും കൂട്ടിയോജിപ്പിച്ച് ദുരന്തത്തെ മറികടക്കാനാണ് ശ്രമം.

എന്നാൽ ഈ പ്രവർത്തനങ്ങളെ അപഹസിച്ച് തെറ്റായ വിവരങ്ങൾ അടങ്ങിയ സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ തെറ്റായ പോസ്റ്റുകളും ഓഡിയോ – വീഡിയോ സന്ദേശങ്ങളും തയ്യാറാക്കിയവർക്കെതിരേയും പ്രചരിപ്പിച്ചവർക്കെതിരേയും കർശനനടപടി എടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതുപോലെ ദുരിതാശ്വാസ നിധി അക്കൗണ്ട് മാറ്റി സ്വന്തം അക്കൗണ്ട് നമ്പർ നൽകി ചിലർ തട്ടിപ്പു നടത്തിയതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിജീവിക്കാനുള്ള കേരളജനതയുടെ ശ്രമങ്ങളെ തുരങ്കം വയ്ക്കാൻ ആരു ശ്രമിച്ചാലും അവരെ കർശനമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം ഓഖി ദുരിതാശ്വാസഫണ്ട് തെറ്റായി വിനിയോഗിച്ചു എന്ന പ്രചരണവും ചിലർ നടത്തുന്നുണ്ട്. ഓഖിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും കാണാതായവരുടെ കുടുംബങ്ങൾക്കും 20 ലക്ഷം രൂപ വീതം സർക്കാർ റെക്കോർഡ് വേഗതയിൽ വിതരണം ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാർ നൽകിയ രണ്ട് ലക്ഷം രൂപയും ഓരോ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും നൽകിയിരുന്നു. എല്ലാ ധനസഹായവും അക്കൗണ്ടുകൾ വഴിയാണ് വിതരണം ചെയ്തത്. മത്സ്യബന്ധന ഉപകരണങ്ങൾക്കുള്ള ധനസഹായം വിതരണം ചെയ്തു വരികയാണ് മാത്രമല്ല പ്രഖ്യാപിച്ച മറ്റ് പല പദ്ധതികൾക്കും തുടക്കമിടുകയും ചെയ്തിട്ടുണ്ട്. ഓഖി ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്ന പ്രവർത്തനം തുടരുകയാണെന്നും മുഖ്യമന്ത്രി തൻറെ ഫേസ് ബുക്കിൽ എഴുതി.
ദുരിതാശ്വാസ നിധിയാലേക്ക് നിങ്ങൾ നൽകുന്ന തുക എത്ര ചെറുതായാലും വലുതായാലും അത് അർഹതപ്പെട്ടവരുടെ കയ്യിൽ തന്നെ എത്തും. കേരളത്തിൻറെ പുനസൃഷ്ടിക്കായി നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കാൻ എല്ലാവരോടും അഭ്യർത്ഥിച്ചു കൊണ്ടാണ് മുഖ്യമന്ത്രി തൻറെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകേണ്ട വിധം :

Address to mail Cheque/Draft:

The Principal Secretary (Finance), Treasurer,
Chief Minister’s Distress Relief Fund,
Secretariat, Thiruvananthapuram – 1.
UPI ID: [email protected]

CMDRF Account details:

Donee: Kerala CMDRF
Account Number: 67319948232

Bank: State Bank of India

Branch: City Branch, Thiruvananthapuram

IFS Code: SBIN0070028
PAN: AAAGD0584M
Account Type: Savings
SWIFT CODE: SBININBBT08