ഇന്നുകൊണ്ട് രക്ഷാപ്രവർത്തനം പൂർത്തീകരിക്കാൻ കഴിയും; പത്തനംതിട്ട ജില്ലാ കളക്ടർ

പത്തനംതിട്ട: ഇന്നുകൊണ്ട് രക്ഷാപ്രവർത്തനം പൂർത്തീകരിക്കാൻ കഴിയുമെന്നും വളരെ ചുരുക്കം ആളുകളെയാണ് ഇനി രക്ഷപ്പെടുത്താനുള്ളതെന്നും പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി നൂഹ പറഞ്ഞു. ബോട്ടുകൾ മുഖേന പ്രളയക്കെടുതിക്കിരയായവർക്കുള്ള ഭക്ഷണ വിതരണം നടത്തി വരുകയാണ്. ബോട്ട് എത്താത്ത സ്ഥലങ്ങളിലാണ് ഹെലികോപ്ടർ ഉപയോഗിച്ചുള്ള ഭക്ഷണ വിതരണം. ഇന്ന് എയർഫോഴ്സിൻറെ രണ്ടും ഒഎൻജിസിയുടെ ഒരു ഹെലികോപ്ടറും രക്ഷാപ്രവർത്തനത്തിനും ഭക്ഷണ വിതരണത്തിനുമായി വിന്യസിച്ചിട്ടുണ്ട്.
ഫുഡ് ഹബ്ബുകളിൽ വരുന്ന അവശ്യവസ്തുക്കൾ വേർ തിരിച്ച് ആവശ്യാനുസരണം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കുന്നതിന് സന്നദ്ധ പ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും അടങ്ങുന്ന സംവിധാനം ഫലപ്രദമായി പ്രവർത്തിച്ചുവരുകയാണെന്നും കളക്ടർ പറഞ്ഞു. ക്യാമ്പുകളുടെ പ്രവർത്തനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കുന്നതിന് രണ്ട് ഓഫീസർമാരെ വീതം എല്ലാ ക്യാമ്പിലും നിയമിച്ചിട്ടുണ്ട്.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു