വനം മന്ത്രി കെ.രാജുവിനെതിരെ കാനം

തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയിൽപ്പെട്ടിരിക്കുമ്പോൾ വനം മന്ത്രി കെ.രാജു വിദേശത്ത് പോയത് ശരിയായില്ലെന്ന് കാനം രാജേന്ദ്രൻ. നടപടി എടുക്കുന്ന കാര്യം പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് കാനം അറിയിച്ചു. പാർട്ടി തിരിച്ചുവിളിച്ചതിനെ തുടർന്ന് മന്ത്രി ഇന്ന് തിരിച്ചെത്തും. മന്ത്രിയുടെ ജർമ്മനി യാത്രയാണ് വിവാദമായത്.