ലൊംബോക്ക് ദ്വീപിൽ വീണ്ടും ഭൂകമ്പം

മടാരം: ഇന്ത്യൊനേഷ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ ലൊംബോക്ക് ദ്വീപിൽ ഇന്നലെയുണ്ടായ ഭൂകമ്പം റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി. മണ്ണിടിച്ചിലിനെത്തുടർന്ന് ഏതാനും പേർക്ക് പരിക്കേറ്റു. കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട ചെയ്തിട്ടില്ല. ഓഗസ്റ്റിൽ ലൊംബോക്കിലുണ്ടായ ഭൂകമ്പത്തിൽ 430 പേർക്ക് ജീവഹാനി സംഭവിച്ചിരുന്നു. ലൊംബോക്കിന്റെ തലസ്ഥാനമായ മടാരത്തും ബാലി ദ്വീപിലും പ്രകമ്പനം അനുഭവപ്പെട്ടു.