കൊച്ചിയിലെ വീടിന്‍റെ ടെറസില്‍ കണ്ടത് കണ്ണ് നിറയ്ക്കുന്ന കാഴ്ച

കൊച്ചി: കേരളത്തിനെ ചരിത്രത്തിലെ വലിയ ദുരന്തത്തിലെത്തിച്ച പ്രളയ ജലം വറ്റി തുടങ്ങി. രണ്ട് യുവതികളെ രക്ഷപ്പെടുത്തിയ കൊച്ചിയിലെ വീടിൻറെ ടെറസിൽ നന്ദി അറിയിച്ചുകൊണ്ടുള്ള ചിത്രം എഎൻഐ പുറത്തുവിട്ടു. ടെറസിൻറെ മുകളിൽ വെള്ള നിറത്തിൽ താക്‌സ് എന്ന് എഴുതിയ ചിത്രമാണ് എഎൻഐ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 17നാണ് ഈ ടെറസിന് മുകളിൽ ഒറ്റപ്പെട്ടിരുന്ന രണ്ട് യുവതികളെ നേവൽ ഹെലികോപ്റ്റർ പൈലറ്റ് സിഡിആർ വർമ രക്ഷപ്പെടുത്തിയത്.

ലക്ഷക്കണക്കിന് ജനങ്ങളെ രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. കേരളത്തിലെ മത്സ്യത്തൊഴിലാളികളും സൈന്യവും മറ്റ് ജനങ്ങളും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

View image on TwitterView image on Twitter

ANI