പ്രളയം മൂലം കേന്ദ്ര പരീക്ഷകൾ എഴുതാൻ കഴിയാത്തവർക്ക്പരീക്ഷയെഴുതാനുള്ള എല്ലാ വഴികളും സർക്കാർ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പ്രളയം മൂലം കേന്ദ്ര പരീക്ഷകൾ എഴുതാൻ കഴിയാത്തവർക്ക് പരീക്ഷയെഴുതാനുള്ള എല്ലാ വഴികളും സർക്കാർ നോക്കുമെന്നു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. ഇതിനായുള്ള നടപടികൾ തുടരും.

മഴക്കെടുതിയിൽ നഷ്ടപ്പെട്ട പുസ്തകങ്ങളും സർട്ടിഫിക്കറ്റുകളും സ്‌കൂളുകൾ വഴി നൽകും. നഷ്ടപ്പെട്ടവ എന്തൊക്കെയാണന്ന് അതാതു സ്‌കൂളിൽ അറിയിക്കണം. പുതിയ പാഠ പുസ്തകങ്ങൾ അച്ചടിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.