പ്രളയക്കെടുതി: പശ്ചിമബംഗാൾ ഗവൺമെന്റ് പത്ത് കോടി രൂപ നൽകും

കൊൽക്കത്ത: കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പശ്ചിമബംഗാൾ ഗവൺമെന്റ് പത്ത് കോടി രൂപ സംഭാവന ചെയ്യുമെന്ന് മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. കേരള സർക്കാരിന് മഴക്കെടുതി തരണം ചെയ്യുന്നതിന് എല്ലാ പിന്തുണയും നൽകും. എത്രയും പെട്ടെന്ന് സാധാരണ നിലയിലേക്ക് തിരിച്ചെത്തട്ടെ എന്നും അവർ പറഞ്ഞു.