ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഒരു മെഡൽ കൂടി

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് റേഞ്ചിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. പുരുഷ വിഭാഗം 10 മീറ്റർ എയർ റൈഫിളിൽ ദീപക് കുമാർ ആണ് ഇന്ത്യക്ക്
വെള്ളി സമ്മാനിച്ചത്. 247.7 പോയിന്റോടെയായിരുന്നു ദീപകിന്റെ വെള്ളിനേട്ടം. ഇന്ത്യൻ താരം രവി കുമാർ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.

ചൈനയുടെ യാങ് ഹോറണിനാണ് സ്വർണം. 249.1 പോയിന്റ് നേടിയ ചൈനീസ് താരം ഗെയിംസ് റെക്കോഡ് സ്ഥാപിച്ചു. 226.8 പോയിന്റോടെ ചൈനീസ് തായ്പെയിയുടെ ലു ഷോച്വാൻ വെങ്കലം നേടി. ജക്കാർത്തയിൽ ഷൂട്ടിങ്ങിൽ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണിത്. 10 മീറ്റർ എയർ റൈഫിൾ മികസഡ് ടീമിനത്തിൽ രവി കുമാറും അപൂർവി ചന്ദേലയും വെങ്കലം നേടിയിരുന്നു.