മാതൃകയായി കൊച്ചി മേയർ; മകളുടെ വിവാഹത്തിനായി കരുതിയ തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും സൗമിനി ജെയിൻ

കൊച്ചി: പ്രളയക്കെടുതിയിൽ തകർന്ന കേരളത്തിന്റെ പുനരുദ്ധാരണത്തിനായി മകളുടെ വിവാഹത്തിനായി കരുതി വെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് കൊച്ചി മേയർ. തുക ഉടൻ കൈമാറുമെന്ന് മേയർ സൗമിനി ജെയിൻ അറിയിച്ചു.
ആഗസ്റ്റ് 22നാണ് മേയറുടെ മകളുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. ഇതിനായി നിരവധി പേരെ ക്ഷണിക്കുകയും ചെയ്തിരുന്നു. പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി, ഉറ്റ ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ചെറു ചടങ്ങായി വിവാഹം നടത്താനാണ് തീരുമാനമെന്ന് മേയർ മേയർ സൗമിനി ജെയിൻ അറിയിച്ചു. ക്ഷണിച്ചവരെല്ലാം ഇത് അറിയിപ്പായി കരുതണം. വിവാഹത്തിനായി കരുതിയ തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും സൗമിനി ജെയിൻ വ്യക്തമാക്കി.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു