കൊച്ചിയിലെ നാവിക സേനാ വിമാനത്താവളത്തിൽ നിന്ന് ചെറുവിമാനങ്ങളുടെ സർവ്വീസ് തുടങ്ങി

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ട സാഹചര്യത്തിൽ കൊച്ചിയിലെ നാവിക സേനാ വിമാനത്താവളത്തിൽ നിന്ന് ചെറുവിമാനങ്ങളുടെ സർവ്വീസുകൾ തുടങ്ങി. 20 വർഷത്തിന് ശേഷമാണ് ഇവിടെനിന്ന് പൊതുജനങ്ങൾക്കായുള്ള വിമാന സർവീസ് വീണ്ടും നടത്തുന്നത്. ഇന്ന് 28 അധികം സർവ്വീസുകളും 10 ആഭ്യന്തര സർവ്വീസുകളും 18 അന്താരാഷ്ട്ര സർവീസുകളുമാണ് നടക്കുക.

നിലവിൽ നാല് സർവീസുകളാണ് നടത്തുന്നത്. രാവിലെ 7.30യോടെ ബെംഗളൂരുവിൽ നിന്നുള്ള വിമാനമാണ് നാവികസേന വിമാനത്താവളത്തിൽ യാത്രക്കാരുമായി ആദ്യം ഇറങ്ങിയത്. ഈ വിമാനം തിരികെയും സർവ്വീസ് നടത്തും. ബംഗളൂരുവിൽ നിന്ന് തന്നെ 8.10നും 12.30യ്ക്ക് കൊച്ചിയിലേക്ക് വിമാനം എത്തും. ഈ വിമാനങ്ങൾ തിരിച്ച് ബംഗളൂരുവിലേക്ക് പറക്കുകയും ചെയ്യും. ചൊവ്വാഴ്ച മുതൽ നാലു ഷെഡ്യൂളുകൾ ഉണ്ടാവും. കാലാവസ്ഥയും മറ്റു സ്ഥിതിഗതികളും വിലയിരുത്തിയ ശേഷം കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. വിശദസുരക്ഷാപരിശോധനകൾക്ക് ശേഷമാണ് നേവൽ ബേസിൽ നിന്ന് സർവീസ് നടത്തുന്നത്.