ശക്തമായ മഴയിലും ഉരുൾപൊട്ടലിലും നെല്ലിയാമ്പതി ഒറ്റപ്പെടുന്നു

പാലക്കാട്: കനത്ത മഴയിലും ഉരുൾപൊട്ടലിലും നെല്ലിയാമ്പതി ഒറ്റപ്പെട്ട അവസ്ഥയിലാണ്. കാലാവസ്ഥ അനുകൂലമായാൽ ഇന്ന് ഹെലികോപ്റ്ററിൽ മെഡിക്കൽ സംഘം നെല്ലിയാമ്പതിയിൽ എത്തും. ഇടവിട്ട കനത്ത മഴ നെല്ലിയാമ്പതിയുടെ പല മേഖലകളിലും പെയ്യുന്നുണ്ട്. നേരത്തേ മണ്ണിടിഞ്ഞ പ്രദേശങ്ങളിൽ മണ്ണിളകി വരാനും സാധ്യതയുണ്ട്. ഇതിനെ തുടർന്ന് കൂടുതൽ ദ്രുതകർമ്മ സേന നെല്ലിയാമ്പതിയിലേക്ക് പുറപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസം പകുതി വഴിയിൽ യാത്ര ഉപേക്ഷിക്കുകയായിരുന്നു.
ജനങ്ങളിലേക്ക് അവശ്യമരുന്ന് ഉൾപ്പടെയുള്ള സഹായങ്ങൾ എത്തിക്കാൻ ദ്രുതകർമ്മസേനയുടെ നേതൃത്വത്തിൽ ശ്രമം തുടരുകയാണ്. ഇന്ന് വീണ്ടും കൂടുതൽ സംഘാഗങ്ങൾ കാൽ നടയായി അവശ്യ വസ്തുക്കൾ തലച്ചുമടായി എത്തിക്കാനുള്ള ശ്രമത്തിലാണ്. റോഡ് സാധാരണ നിലയിൽ ആകാൻ ആറ് മാസമെങ്കിലും വേണ്ടിവരും. അതിനാൽ കാൽനടയാത്രയ്ക്കും ഇരുചക്രവാഹനങ്ങൾക്കും കടന്നുപോകാനുമുള്ള സൗകര്യം ഒരുക്കാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്.
നെല്ലിയാമ്പതിയിലേക്കുള്ള ഡോക്ടർ നെന്മാറയിൽ കുടുങ്ങി കിടക്കുകയായിരുന്നു. ഇതിനാൽ ഡിഎംഒയുടെ നിർദ്ദേശപ്രകാരം മറ്റൊരു ഡോക്ടറെ കാൽനടയായി നെല്ലിയാമ്പതിയിൽ എത്തിച്ചിട്ടുണ്ട്. ഇവർ ഇപ്പോൾ ചന്ദ്രമലയിലാണ് തമ്പടിച്ചിരിക്കുന്നത്. ഇനിയും ധാരാളം ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു കിടക്കുന്നുണ്ട്. കനത്ത മഴയില്ലെങ്കിലും നേരം വൈകുംതോറും കോടമഞ്ഞ് ഇറങ്ങാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ എത്രയും പെട്ടന്ന് ആളുകളെ ഇവിടെ എത്തിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു