ഇടുക്കിയിലെ ജലനിരപ്പ് താഴുന്നു

ഇടുക്കി: ഇടുക്കിയിലെ ജലനിരപ്പ് 2401.86 അടി എന്ന നിലയിലേക്ക് താണിട്ടുണ്ട്. ഇടവിട്ട് മാത്രം മഴ പെയ്യുന്നതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിലും കുറവു വന്നിട്ടുണ്ട്. വൃഷ്ടിപ്രദേശങ്ങളിൽ മഴ കുറഞ്ഞതാണ് ജലനിരപ്പ് കുറയാൻ കാരണം. ശക്തമായി മഴ ഉണ്ടെങ്കിൽ മാത്രമേ അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയുള്ളൂ. സെക്കൻറിൽ 520 ഘന മീറ്റർ വെള്ളം മാത്രമാണ് ഇപ്പോൾ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 600 ഘനമീറ്റർ ഷട്ടറുകൾ വഴിയും 114 പവർ ഹൗസ് വഴിയും തുറന്നുവിട്ടിട്ടുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിൽ തുടരുകയാണ്. 3890 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതിൽനിന്ന് 1684 ഘനയടി വെള്ളമാണ് ഇടുക്കിയിലേക്ക് തുറന്നുവിട്ടിരിക്കുന്നത്. ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പും താഴ്ന്നുകൊണ്ടിരിക്കുകയാണ്. 162.32 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.