നെല്ലിയാമ്പതിയിൽ ഹെലികോപ്റ്റർ മാർഗം സാധനങ്ങളെത്തിക്കും

പാലക്കാട്: കനത്തമഴയിലും ഉരുൾപൊട്ടലിലും ഒറ്റപ്പെട്ട് പോയ നെല്ലിയാമ്പതിയിൽ ഹെലികോപ്റ്റർ മാർഗം അവശ്യസാധനങ്ങളെത്തിക്കാൻ ശ്രമം തുടങ്ങി. മൂവായിരത്തിലധികം തോട്ടം തൊഴിലാളികളാണ് നെല്ലിയാമ്പതിയിലുള്ളത്. ഗർഭിണികളെയും അസുഖ ബാധിതരെ നെന്മാറയിലെ ആശുപത്രിയിലെത്തിച്ച് ചികിൽസ നൽകാനും നടപടിയായി.

പ്രദേശത്തെ പതിനാല് ഇടങ്ങളിലാണ് ഉരുൾപൊട്ടിയത്. റോഡും പാലങ്ങളും പൂർണമായി തകർന്ന നിലയിലാണ്. കാര്യങ്ങൾ കൂടുതൽ വേഗത്തിലാക്കാനാണ് ഹെലികോപ്റ്റർ ഉപയോഗിക്കാൻ തീരുമാനിച്ചത്. ഭക്ഷ്യവസ്തുക്കൾ മരുന്ന് എന്നിവ എത്തിക്കാനും രോഗികളെ ആശുപത്രിയിലെത്തിച്ച് ചികിൽസ നൽകാനുമാണ് ഹെലികോപ്റ്റർ ഉപയോഗിക്കുക. .