കുട്ടനാട്ടിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ആലപ്പുഴ: ജലനിരപ്പ് കൂടുമ്പോഴും പലരും വീട് വിട്ട് വരാൻ തയ്യാറാകുന്നില്ല. കുട്ടനാട്ടിൽ തീവ്രമായ രക്ഷാപ്രവർത്തനം തുടരുകയാണ്. കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാൻ കൂടുതൽ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒറ്റപ്പെട്ടവരെ കണ്ടെത്താൻ സ്പീഡ് ബോട്ടുകൾ തയ്യാറാണ്.

99 ശതമാനം പേരെയും ഇന്ന് വൈകുന്നേരത്തോടെ കരയ്‌ക്കെത്തിക്കാനാകുമെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് ഹൗസ് ബോട്ടുകൾ വിട്ടുനൽകാത്ത നാല് ഉടമകളെ അറസ്റ്റ് ചെയ്യുകയും ബോട്ടുകൾ പിടിച്ചെടുക്കുകയം ചെയ്തിരുന്നു. അതേസമയം രക്ഷാപ്രവർത്തനത്തിന് പോകുന്ന ബോട്ടുകൾക്ക് ഇന്ധനം കിട്ടുന്നില്ലെന്ന് പരാതിയും പലയിടത്തുമുണ്ട്.