രക്ഷാപ്രവർത്തനത്തിന് പോയ ബോട്ട് കാണാതായി

പാണ്ടനാട്: പാണ്ടനാട് പഞ്ചായത്ത് ഓഫീസിന്റെ പരിസരത്ത് രക്ഷാപ്രവർത്തനത്തിനായി പോയ ബോട്ട് കാണാതായി. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് രക്ഷാപ്രവർത്തകർ ബോട്ടുമായി പോയത്. സംഘത്തിൽ ആറ് പേർ ഉണ്ടായിരുന്നു. ബോട്ട് കണ്ടെത്താൻ ഹെലികോപ്റ്ററിന്റെ സഹായം വേണമെന്ന് രക്ഷാപ്രവർത്തകർ ആവശ്യപ്പെട്ടു. പാണ്ടനാട്ട് രക്ഷാപ്രവർത്തനം ഊർജ്ജിതമാണ്.