പ്രളയക്കെടുതി: 3 ദിവസത്തിനുശേഷം സലിം കുമാറും കുടുംബവും രക്ഷപ്പെട്ടു

കൊച്ചി: പ്രളയക്കെടുതിയ തുടർന്ന് സലിം കുമാറും കുടുംബവും വീട്ടിൽ കുടുങ്ങി കിടന്നു. പ്രദേശവാസികൾക്കൊപ്പം സലിം കുമാറും കുടുംബവും വടക്കൻ പറവൂരിലെ രാമൻകുളങ്ങരയിൽ കഴിഞ്ഞ മൂന്ന് ദിവസമായി ഒരു വീട്ടിൽ ഒറ്റപ്പെട്ടു കഴിയുകയായിരുന്നു . 45 പേർക്കൊപ്പമാണ് വീടിൻറെ ടെറസിനുമുകളിൽ കഴിഞ്ഞ മൂന്ന് ദിവസവും ഇവർ കഴിഞ്ഞത്.
വ്യാഴാഴ്ചയാണ് സലിം കുമാറിൻറെ വീട്ടിലേക്ക് വെളളം കയറി തുടങ്ങിയത്. ഇതിനെതുടർന്ന് വൈകുന്നേരം മൂന്നോടെ വീടുപേക്ഷിച്ച് പോകാൻ തുടങ്ങിയപ്പോൾ, വീടിന് സമീപത്തുളള 45 ഓളം പേർ സഹായം തേടി വീട്ടിലെത്തി. തുടർന്ന് അവർക്കൊപ്പം വീട്ടിൽ നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. താഴത്തെ നിലയിൽ മുഴുവനായും വെള്ളം കയയതിനെ തുടർന്ന്, രണ്ടാം നിലയിൽ കയറി നിന്നെങ്കിലും അവിടെക്കും വെള്ളം കറയിയെന്ന് സലിം കുമാർ പറഞ്ഞു.
സലിം കുമാർ അടക്കം 45 പേരെ പറവൂരിൽ നിന്ന് രക്ഷപ്പെടുത്തി ക്യാമ്പിലേക്ക് മാറ്റി. മത്സ്യത്തൊഴിലാളികളുടെ ബോട്ടെത്തിയാണ് ഇന്ന് വൈകുന്നേരത്തോടുകൂടി ഇവരെ രക്ഷപ്പെടുത്തിയത്.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു