വലിയ ദുരന്തമായേക്കുമെന്ന് ചെങ്ങന്നൂരില്‍ നിന്ന് രക്ഷപ്പെട്ടവര്‍

ചെങ്ങന്നൂര്‍: പാണ്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണെന്ന് രക്ഷപ്പെട്ടവര്‍. അതീവ ഗുരുതരമാണ് ചെങ്ങന്നൂരിലെ സ്ഥിതി. സഹായം കിട്ടുന്നത് റോഡരികിലെ വീടുകളിലുള്ളവര്‍ക്ക് മാത്രം. ഭക്ഷണമോ വെള്ളമോ കിട്ടിയില്ല. ആരും തിരിഞ്ഞുനോക്കിയില്ല. രക്ഷാപ്രവര്‍ത്തനത്തിനെത്തിയത് നാട്ടുകാര്‍ മാത്രമെന്നും രക്ഷപ്പെട്ടവര്‍ പറഞ്ഞു.