വീണ്ടും ജാഗ്രത നിർദേശം; കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ഒറീസ പശ്ചിമ ബംഗാൾ തീരത്ത് ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ 20ാം തിയതി രാവിലെ വരെ കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് മഴക്ക് നേരിയ ശമനം ഉണ്ടെങ്കിലും ചെങ്ങന്നൂര്‍ മേഖലയിൽ പ്രളയ ദുരിതം തുടരുകയാണ്. ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. ആശങ്കയുയര്‍ത്തി കുട്ടനാട്ടിലും ജലനിരപ്പ് ഉയരുന്നു. ആലുവാ ചാലക്കുടി മേഖലകളിൽ ജലനിരപ്പ് താഴുന്നത് ആശ്വാസമായിരുന്നു.

കൊല്ലം,തിരുവനന്തപുരം, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.