പൊലീസ് കെട്ടിയ കയറിൽ കഴുത്ത് കുരുങ്ങി യുവാവ് മരിച്ചു

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് റോഡിനു കുറുകെ കെട്ടിയിരുന്ന കയർ ശ്രദ്ധിക്കാതെ ബൈക്ക് ഓടിച്ചു പോയ യുവാവിന്റെ കഴുത്ത് കയറിൽ കുരുങ്ങി റോഡിലേക്ക് വീണു മരിച്ചു.
പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഈ റൂട്ടിൽ കുറച്ചു നേരത്തേക്ക് ഗതാതഗനിയന്ത്രണം ഉണ്ടായിരുന്നു. വാഹനങ്ങൾ കടന്നു പോകാതിരിക്കാനായി പൊലീസ് റോഡിനു കുറുകെ കയർ വലിച്ചുകെട്ടിയിരുന്നു. ഇത് ശ്രദ്ധയിൽപെടാതെ ബൈക്ക് ഓടിച്ചു പോകാൻ ശ്രമിക്കുമ്പോഴാണ് റെനി അപകടത്തിൽപെട്ടത്.
സംഭവത്തെക്കുറിച്ച പൊലീസ് പറയുന്നത്. ഡ്യൂക്ക് ബൈക്കായിരുന്നു യുവാവ് ഉപയോഗിച്ചിരുന്നത്. രണ്ട് സ്ഥലത്ത് വച്ച് കൈകാട്ടിയിട്ടും നിർത്താതെ പോയാണ് യുവാവ് അപകടത്തിൽ പെട്ടത്. സാധാരണ നിലയിലുള്ള ചെക്കിംഗ് ആണെന്ന് കരുതിയാകും വെട്ടിച്ച് പോകാൻ ശ്രമിച്ചതെന്നും പൊലീസ് പറയുന്നു.
കഴുത്ത് പകുതിയിലേറെ മുറിഞ്ഞ് മാറിയ നിലയിലാണ് പൊലീസ് റെനിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.
നന്തൻകോട് നളന്ദറോഡിൽ ഹൗസ് നമ്പർ 11ന960 എൻ.എൻ.ആർ.എ 106ൽ റോബിൻസൺ ഡേവിഡിൻറെ മകൻ റെനി റോബിൻസനാണ് (21) മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നേടെ കവിടിയാർ മൻമോഹൻ ബംഗ്ലാവിനു സമീപമായിരുന്നു സംഭവം.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു