സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷം

കൊച്ചി: പ്രളയക്കെടുതിയിൽ കൊച്ചി, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ധന നീക്കം നിലച്ചതോടെ സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷമാകുന്നു. മിക്കയിടങ്ങളിലും സ്റ്റോക്ക് തീർന്ന അവസ്ഥയാണ്. ക്ഷാമം മുന്നിൽ കണ്ട് ചിലർ കന്നാസുകളിലും മറ്റും ശേഖരിക്കുന്ന അവസ്ഥയാണ് കാണുന്നത്. ഇരുമ്പനത്തെ പ്ലാൻറിൽ നിന്നാണ് സംസ്ഥാനത്തിൻറെ വിവിധ ഇടങ്ങളിൽ ഇന്ധനം എത്തിക്കുന്നത്.

പ്രളയത്തിൽ റോഡ്, റയിൽ ഗതാഗതം സ്തംഭിച്ചിരിക്കുന്നതിനാൽ വാഗണുകളിലോ, ടാങ്കറുകളിലോ ഇന്ധനം എത്തിക്കാനാവുന്നില്ല. പ്രളയം ഏറെ നാശം വിതച്ച എറണാകുളം, തൃശൂർ, പത്തനം തിട്ട, വയനാട് ജില്ലകളിലെ ഒട്ടുമിക്ക പമ്പുകളും വെള്ളം കയറിയതിനാൽ അടച്ചിട്ടിരിക്കുകയാണ്. സ്റ്റോക്കുള്ള പമ്പുകളിലെയും ഇന്ധനം ഉടൻ തീരുമെന്നാണ് വ്യാപാരികൾ വിശദമാക്കുന്നത്.