വിവിധ സ്ഥലങ്ങളിൽ ഒറ്റപ്പെട്ടുപോയ 500 പേരെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു

ആലപ്പുഴ: വിവിധ സ്ഥലങ്ങളിൽ ഒറ്റപ്പെട്ടുപോയ അഞ്ചൂറോളം പേരെ ജങ്കാറുകളിൽ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. കെനക്കരി ജെട്ടിയിൽ എത്തിച്ചേർന്ന ബോട്ടിൽ 500 പേരുണ്ടായിരുന്നു. ഒറ്റപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളിൽ നിന്ന് നഗരത്തിലെ സുരക്ഷിതസ്ഥലങ്ങളിലേക്കാണ് ഇവരെ മാറ്റിപ്പാർപ്പിക്കുക. ഒറ്റപ്പെട്ടുപോയ വിവിധ സ്ഥലങ്ങളിൽ നിന്നാണ് ഇവരെ രക്ഷപ്പെട്ടുത്തി കൊണ്ടുവന്നത്.
വലിയ ബോട്ടുകൾ ഒറ്റപ്പെട്ടുപോയ സ്ഥലങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങളുമായി റവന്യൂ അധികാരികളും പോലീസും രംഗത്തുണ്ട്. ജങ്കാറുകൾ, വലിയ ബോട്ടുകൾ ഉൾപ്പെടെ ജലഗതാഗത വകുപ്പിൻറെ 20 ലേറെ ബോട്ടുകളും സർവ്വീസ് നടത്തുന്നുണ്ട്. കൂടുതൽ ഒറ്റപ്രദേശവും മൊബൈൽ സേവനങ്ങളിലെ അപര്യാപ്തതയും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ആലപ്പുഴയിൽ രണ്ട് ദിവസമായി വൈദ്യുതി ഇല്ലാത്തത് വിവരങ്ങൾ കൈമാറുന്നതിന് പ്രശ്‌നം നേരിടുന്നു.
മങ്കൊമ്പ്, പുളിക്കുന്ന് എന്നിവിടങ്ങളിൽ ഇപ്പോഴും വെള്ളം കയറുകയാണ്.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു