കുതിരാൻ തുരങ്കത്തിന് സമീപം വീണ്ടും മണ്ണിടിഞ്ഞു; ഗതാഗതം തടസപ്പെട്ടു

തൃശൂർ: രണ്ടു ദിവസമായി കുതിരാനിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ച അവസ്ഥയിലായിരുന്നു . മണ്ണു മാറ്റി വാഹനങ്ങൾ കടന്ന് പോകാം എന്ന സ്ഥിതിയിലായപ്പോൾ വീണ്ടും മണ്ണിടിഞ്ഞു. ഇതുമൂലം തൃശൂർ-പാലക്കാട് റൂട്ടിൽ ഗതാഗതം സ്തംഭിച്ചു. പാലക്കാട് ഭാഗത്തേക്ക് പോകാൻ കഴിയാതെ ദേശീയപാതയിൽ നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.

പട്ടാമ്പി വഴിയും പാലക്കാട് ഭാഗത്തേക്ക് പോകാൻ കഴിയില്ല. ഭാരതപ്പുഴ നിറഞ്ഞൊഴുകുന്നതിനാൽ പലയിടത്തും കരയിലേക്ക് വെളളം കയറിയിട്ടുണ്ട്. ദേശീയപാതയിൽ ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. വൈകുന്നേരത്തോടെ ഗതാഗതം പുനസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.