വേമ്പനാട്ട് കായലിൽ ജലനിരപ്പുയരുന്നു; രക്ഷാപ്രവർത്തനം ഊർജ്ജിതം

കൊച്ചി: പമ്പയിൽ നിന്നുള്ള ജലം കുതിച്ചെത്തിയതോടെ വേമ്പനാട്ട് കായലിലെ ജലനിരപ്പ് ഉയരാൻ തുടങ്ങിയിട്ടുണ്ട്. കുട്ടനാട്ടിലെ പ്രാന്തപ്രദേശങ്ങളിൽ മിക്കയിടങ്ങളും ഇതിനോടകം വെള്ളത്തിൽ ആയിക്കഴിഞ്ഞു. ഇന്ന് രാവിലെ മുതൽ കൂടുതൽ സേനയും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനം തുടങ്ങിയിട്ടുണ്ട്. മിക്കയിടങ്ങളിലും ഭക്ഷണവും വെള്ളവും ലൈഫ് ജാക്കറ്റുകളും ഹെലികോപ്റ്റർ വഴി വിതരണം ചെയ്തു. കനത്ത മഴയിലും രക്ഷാപ്രവർത്തനം തുടരുകയാണ്. ആലുവയിലും പത്തനംതിട്ടയിലും കുടുങ്ങിക്കിടക്കുന്നവരെ അതിസാഹസികമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പമ്പയാറിലും അച്ചനകോവിലാറിലും ജലനിരപ്പ് താഴ്ന്നില്ല. ഇതിനെ തുടർന്ന് പന്തളത്തും പരിസരത്തും വെള്ളം കുത്തിയൊലിച്ചെത്തിയതോടെ പന്തളം വെള്ളത്തിൽ മുങ്ങി. എറണാകുളം മുതൽ വടക്കോട്ടുള്ള ജില്ലകളിൽ ശക്തമായ മഴയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ ചാലക്കുടി പൂർണമായും ഒറ്റപ്പെട്ട നിലയിൽ ആണുള്ളത്. വേമ്പനാട്ട് കായലിലെ ജലനിരപ്പ് കുറയ്ക്കാൻ തോട്ടപ്പള്ളി സ്പിൽവേ ഇന്ന് തുറക്കും. പതിനൊന്നുമണി മുതൽ മൂന്നു മണിക്കൂർ തിരുവനന്തപരം എറണാകുളം പാതയിൽ ഗതാഗതം നിരോധിക്കും. ദേശീയ പാതയിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനെ തുടർന്നാണ് യാത്രാ നിരോധനം.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു