റവന്യൂ സെക്രട്ടറി പി എച്ച് കുര്യന് മുഖ്യമന്ത്രിയുടെ ശാസന

തിരുവനന്തപുരം: രക്ഷാപ്രവർത്തനം വേണ്ട രീതിയിൽ ഏകോപിപ്പിച്ചില്ല. പ്രളയക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് റവന്യൂ സെക്രട്ടറി പി എച്ച് കുര്യന് ശാസന. നേരത്തെ തന്നെ രക്ഷാപ്രവർത്തനം ഏകോപനത്തിൽ പാളിച്ചകൾ ഉണ്ടെന്ന് വിമർശനം ഉയർന്നിരുന്നു. ഇന്ന് നടന്ന ഉന്നത തല യോഗത്തിൽ പി എച്ച് കുര്യനോട് മുഖ്യമന്ത്രി രൂക്ഷമായാണ് ശാസിച്ചത്. റോഡുകൾ തകർന്നതോടെ മലയോര മേഖല പൂർണമായും ഒറ്റപ്പെട്ട നിലയിലാണുള്ളതെന്ന് യോഗം വിലയിരുത്തി. വ്യോമ നാവിക കരസേനകളും കോസ്റ്റ് ഗാർഡും എൻഡിആർഎഫും രക്ഷാപ്രവർത്തനം തുടരുന്നുണ്ട്.

ഹെലികോപ്റ്ററിലൂടെയുള്ള രക്ഷാപ്രവർത്തനം വൈകി. മഴ കുറഞ്ഞെങ്കിലും പതിനായിരക്കണക്കിന് പേരാണ് പല മേഖലകളിൽ കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവർത്തനത്തിനായി നൽകിയിരുന്ന നമ്പറുകൾ കിട്ടുന്നില്ലെന്നും ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് എത്തുന്നില്ലെന്നും വ്യാപക പരാതി ഉയർന്നിരുന്നു. രക്ഷാപ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി