കുത്തിയത്തോട് കെട്ടിടം ഇടിഞ്ഞു വീണു; 7 പേരെ കാണാതായി

ചാലക്കുടി: കുത്തിയത്തോട് കെട്ടിടം ഇടിഞ്ഞു വീണ് ഏഴ് പേരെ കാണാതായി. എഴുപത് പേർ അഭയം പ്രാപിച്ച കെട്ടിടമാണ് തകർന്നു വീണത്. നിരവധി പേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. ചാലക്കുടിയിൽ കുണ്ടൂരിലും മാളയിലുമുളള നിരവധി ക്യാമ്പുകളിൽ വെളളം കയറി. ഇവിടെ ആഹാരത്തിനും വെളളത്തിനും ക്ഷാമം നേരിടുന്നുണ്ട്. ചാലക്കുടി അന്നമനടയ്ക്കു സമീപം വൈന്തലപ്പളളിയിൽ മുപ്പതോളം പേർ കുടുങ്ങുക്കിടക്കുന്നുണ്ട്.