ആലുവയിൽ ദുരിതാശ്വാസ ക്യാമ്പ് കെട്ടിടം തകർന്ന് 7പേരെ കാൺമാനില്ല

കൊച്ചി: ആലുവ അത്താണിയിൽ എഴുപതോളം പേർ രക്ഷ തേടിയ കുത്തിയതോട് സെന്റ് സേവിയേഴ്‌സ് പള്ളിയുടെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത് . 7 പേരെ കുറിച്ച് വിവരമില്ലെന്ന് സ്ഥലത്തുള്ളവർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ കേന്ദ്രസേന എത്തും. പെരിയാറിന്റേയും ചാലക്കുടിപ്പുഴയുടേയും തീരത്ത് സ്ഥിതി ഗുരുതരമാണ്. കൊച്ചി മെട്രോ അമ്പാട്ടുകാവ് സ്റ്റേഷൻ വരെ വെള്ളം എത്തിയ സാഹചര്യമാണ് നിലവിൽ ഉള്ളത്. പാലിയേക്കര ടോൾ പ്ലാസ വെള്ളത്തിൽ മുങ്ങിയ നിലയിലാണുള്ളത്.