പത്തനംതിട്ട ജില്ലയിൽ സ്ഥിതി അതീവ ഗുരുതരം; നദികളിൽ ജലനിരപ്പ് വീണ്ടും ഉയരുന്നു

പത്തനംതിട്ട: ജില്ലയിലെ മഴക്കെടുത്തി അതീവ രൂക്ഷമായി. പമ്പ, അച്ചൻകോവിലാർ എന്നി നദികളിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. ഉച്ചയ്ക്ക് ശേഷം പെയ്ത കനത്ത മഴയിലാണ് ജലനിരപ്പ് വീണ്ടും ഉയർന്നത്. ജില്ലയിലെ സ്ഥിതിഗതികൾ ഇപ്പോൾ രക്ഷ പ്രവർത്തകർക്ക് കൈവിട്ടു പോകുന്ന അവസ്ഥയാണ് ള്ളത്. ആയിരകണക്കിന് ആൾക്കാർ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ സൈന്യം രക്ഷാ പ്രവർത്തനം അവസാനിപ്പിച്ചു. നാളെ രാവിലെ പുനരാരംഭിക്കും.

ആറന്മുള, കോഴഞ്ചേരി, അയിരൂർ, പുതൻകാവ്, ചെറുകോൽ, റാന്നി എന്നിവിടങ്ങളിലെ മിക്ക സ്ഥലങ്ങളിലും രക്ഷാപ്രവർത്തകർക്ക് ഇനിയും എത്തിച്ചേരാൻ സാധിച്ചിട്ടില്ല.