ഓണാവധിക്കായി സ്‌കൂളുകൾ നാളെ അടയ്ക്കും

തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതിയിൽ വലയുന്ന സാഹചര്യത്തിൽ ഇത്തവണ ഓണാവധി നേരത്തെയാക്കി. നാളെ സ്‌കൂൾ അടച്ച് ഓഗസ്റ്റ് 26 ന് സ്‌കൂൾ തുറക്കും. ഓഗസ്റ്റ് 20 മുതൽ ആയിരുന്നു നേരത്തേ അവധി തുടങ്ങാൻ തീരുമാനിച്ചിരുന്നത്.
നാളെ അവധി പ്രഖ്യാപിച്ചിരുന്ന കോട്ടയം, വയനാട്, പാലക്കാട്, മലപ്പുറം, ആലപ്പുഴ, കൊല്ലം, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിൽ ഇന്ന് മുതൽ അവധി ബാധകമാകും. മഴ ശക്തമായ സാഹചര്യത്തിലാണ് അവധി പുനഃക്രമീകരിച്ചത്.
കനത്ത മഴയിലും പ്രളയക്കെടുതിയിലും സ്‌കൂളുകളിൽ മിക്കതും ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്നതിനാൽ ഓഗസ്റ്റ് 31ന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന ഒന്നാം പാദ വാർഷിക പരീക്ഷ മാറ്റിവച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു