നാളെ നടത്താനിരുന്ന ജടായു എർത്ത്‌സ് സെന്ററിൻറെ ഉദ്ഘാടനം മാറ്റിവെച്ചു

കൊല്ലം: ചടയമംഗലത്തെ ജടായു എർത്ത്‌സ് സെന്ററിൻറെ നാളെ നടത്താനിരുന്ന ഉദ്ഘാടനം സംസ്ഥാനത്തെ പ്രളയ ദുരിതം കണക്കിലെടുത്ത് മാറ്റിവെച്ചതായി മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ അറിയിച്ചു. ദുരന്ത ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് ജടായു എർത്ത്‌സ് സെൻററിലെ ഹെലികോപ്ടർ ഉപയോഗിക്കാൻ നിർദ്ദേശം നൽകിയതായി ജടായു എർത്ത്‌സ് സെൻറർ സിഎംഡി രാജീവ് അഞ്ചൽ വ്യക്തമാക്കി.