നഗരത്തിൽ വെള്ളക്കെട്ടിന് സാധ്യത; പേപ്പാറ ഡാമിൻറെ ഷട്ടറുകൾ കൂടുതൽ ഉയർത്തി

തിരുവനന്തപുരം: പേപ്പാറ ഡാമിൻറെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതിനാൽ തിരുവനന്തപുരം നഗരത്തിൽ വീണ്ടും വെള്ളക്കെട്ടിന് സാധ്യതയുണ്ടെന്നു ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ ഇന്നും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പേപ്പാറ ഡാമിൻറെ ഷട്ടറുകൾ തുറന്നതും മഴ ശക്തമായതുമാണ് ഇന്നലെ നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടാകാൻ കാരണമായതെന്നു കളക്ടർ ചൂണ്ടിക്കാട്ടി. നീരൊഴുക്കും മഴയും കുറഞ്ഞതിനെത്തുടർന്നു ഡാമിൻറെ ഷട്ടറുകൾ ഒരു മീറ്ററാക്കി താഴ്ത്തിയിരുന്നെങ്കിലും ഇന്ന് ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് അത് 1.8 മീറ്ററാക്കി കൂട്ടിയിട്ടുണ്ട്.
നഗരത്തിലെ താണ പ്രദേശങ്ങളിൽ വീണ്ടും വെള്ളം കയറാൻ സാധ്യതയുണ്ട്.
ജില്ലയിൽ ഇന്നും ശക്തമായ മഴ പെയ്യുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ജീവൻറെ സുരക്ഷ ഉറപ്പുവരുത്താൻ ജില്ലാ ഭരണകൂടം നൽകുന്ന നിർദേശമനുസരിച്ചു സുരക്ഷിത സ്ഥലങ്ങളിലേക്കു മാറാൻ തയാറാകണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു