കനത്ത മഴ: ഹയർസെക്കന്ററി ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവെച്ചു

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് ആഗസ്റ്റ് 17ന് നടത്തേണ്ടിയിരുന്ന ഹയർസെക്കന്ററി പരീക്ഷകൾ മാറ്റിവെച്ചു. ഒന്നാം വർഷ ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളാണ് മാറ്റി വെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ബോർഡ് ഓഫ് ഹയർ സെക്കന്ററി എക്‌സാമിനേഷൻ സെക്രട്ടറി അറിയിച്ചു.