നവജാത ശിശുക്കൾ അടക്കം 60 പേർ ആശുപത്രിയിൽ കുടുങ്ങി

കൊല്ലം: നവജാത ശിശുക്കൾ അടക്കം 60 പേർ പുനലൂരിലെ സ്വകാര്യ ആശുപത്രിയിൽ കുടുങ്ങി. അറുപതു പേരെ രക്ഷപെടുത്താൻ അഗ്‌നിശമന സേന ബോട്ടുമായി രംഗത്തെത്തി. ആശുപത്രിയിൽ ആകെ ഇരുന്നൂറോളം പേരുണ്ടായിരുന്നെങ്കിലും മറ്റുള്ളവരെ ഇന്നു പുലർച്ചെയോടെ രക്ഷപെടുത്തി. രക്ഷാപ്രവർത്തനം തുടരുന്നു.

കല്ലടയാറ്റിലും ഇത്തിക്കരയാറ്റിലും ജലനിരപ്പ് ഉയർന്നതോടെ വെള്ളപ്പൊക്കം രൂക്ഷമായി. തെന്മല പരപ്പാർ ഡാമിന്റെ മൂന്നു ഷട്ടറുകളും ഉയർത്തിയിരുന്നു. അത് ആറടിയായി കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴയുടെ ശക്തി കുറഞ്ഞുവരുന്നു.

ബാണാസുര ഡാമിന്റെയും കാരാപ്പുഴ ഡാമിന്റെയും ഷട്ടറുകൾ കൂടുതൽ ഉയർത്തിയതോടെ വയനാട്ടിൽ വെള്ളപ്പൊക്കം രൂക്ഷമായി. പനമരം , പടിഞ്ഞാറെത്തറ, കോട്ടത്തറ ചൂട്ടക്കടവ് തുടങ്ങി താഴ്ന്ന പ്രദേശങ്ങളും ഗ്രാമങ്ങളും പൂർണമായും വെള്ളത്തിനടിയിലായി. മാനന്തവാടി റോഡിൽ തലപ്പുഴ ഭാഗത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. കാൽ ലക്ഷം പേർ വയനാട്ടിൽ 159 ദുരിതാശ്വാസ ക്യാംപുകളിൽ തുടരുന്നു പെരിയാർ കരകവിഞ്ഞതോടെ ആലുവ ജംങ്ഷൻ പൂർണമായും വെള്ളത്തിനടിയിലായി. ദേശീയപാതയിലും വെള്ളംനിറഞ്ഞു. ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഏലൂരിൽ നൂറിലധികം കുടുംബങ്ങൾ ഒറ്റപ്പെട്ടുകിടക്കുന്നു. രക്ഷാപ്രവർത്തനത്തിൽ ബോട്ടുകൾ മതിയാകുന്നില്ല. പൊലീസ് ക്ലബിൽ പൊലീസ് കുടുങ്ങിക്കിടക്കുന്നു. പെരുമ്പാവൂർ മൂവാറ്റുപുഴയിലേക്കുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. ആലുവ ദേശീയപാതയിൽ വള്ളമിറക്കിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

തൃശൂർ കുറാഞ്ചേരിയിൽ ഉരുൾപൊട്ടി 15 പേരെ കാണാനില്ല. ഈരാറ്റുപേട്ട തീക്കോയിക്കുസമീപം രാത്രി വീടിനുമുകളിൽ മണ്ണിടിഞ്ഞ് വീണ് നാലുമരണം.
തൃശൂർ പൂമലയിൽ വീട് തകർന്ന് രണ്ടു മരണം. കോഴിക്കോട് കൂടരഞ്ഞിയിൽ ഉരുൾപൊട്ടലിൽ രണ്ട് പേർ മരിച്ചു. പാലക്കാടും മലപ്പുറത്തുമായി രണ്ട് മരണം. പയ്യന്നൂർ രാമന്തളി ഏറൻപുഴയിൽ മത്സ്യതൊഴിലാളി മരിച്ചു. മലപ്പുറം ഓടക്കയത്ത് ഉരുൾപൊട്ടി രണ്ട് ആദിവാസികൾ മുങ്ങിമരിച്ചു.

ഇടുക്കിയിൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഡാമുകളിൽ നിന്ന് കൂടുതൽ വെള്ളം. മുല
ല്ലപ്പെരിയാർ അണക്കെട്ടിലേക്ക് സെക്കൻഡിൽ 30,000 ഘന അടി വരെ വെളളമെത്തുന്നു.
13 ഷട്ടറുകൾ വഴിപുറത്തേക്ക് വിടുന്ന വെളളം ഇടുക്കി അണക്കെട്ടിലേക്കൊഴുകുന്നു. ചെറുതോണി അണക്കെട്ടിൽ
നിന്ന് 1500 ഘനമീറ്റർ വെളളം പുറത്തുവിടുന്നു. വളളക്കടവ് മുതൽ ഉപ്പുതറ ചപ്പാത്ത് വരെ പെരിയാർ കരകവിഞ്ഞ്
ഒഴുകുന്നു.