കൺട്രോൾ റൂം നമ്പറുകളിലേക്ക് ഫോൺ കോളുകളുടെ പ്രവാഹം; അടിയന്തര രക്ഷാ പ്രവർത്തനത്തിന് 1077 ൽ വിളിക്കുക

തിരുവനന്തപുരം: കനത്ത മഴയിൽ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ കാര്യങ്ങൾ അതീവഗുരുതരമായി തുടരുന്നു. ആയിരക്കണക്കിന് ആളുകളാണ് വീടുകളിൽ ഒറ്റപ്പെട്ടുപോയിരിക്കുന്നത്. കൺട്രോൾ റൂം നമ്പറുകളിലേത് ഉൾപ്പടെ രക്ഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന നമ്പറുകളിലേയ്ക്കെല്ലാം നിലയ്ക്കാത്ത ഫോൺ കോളുകളുടെ പ്രവാഹമാണ്. അടിയന്തര രക്ഷാ പ്രവർത്തനത്തിന് 1077ൽ വിളിക്കാവുന്നത്. അപകടത്തിൽപ്പെട്ടവരുടെ സ്ഥലം കണ്ടെത്താൻ കഴിയുന്ന നമ്പറാണിത്

ഫോണുകൾ പലതും സ്വിച്ച് ഓഫായതിനാൽ വീടുകളിൽ കുടുങ്ങിക്കിടക്കുന്നവരുടെ പുറത്തുള്ള ബന്ധുക്കളാണ് വിളിച്ച് ഒറ്റപ്പെട്ടുപോയ വീടുകളുടെ സ്ഥാനങ്ങൾ പങ്കുവെച്ചത്. ‘താഴത്തെ നിലമുഴുവൻ വെള്ളത്തിലാണ്, ഇനിയും കയറി നിൽക്കാൻ സ്ഥലമില്ല. എങ്ങനെയെങ്കിലും രക്ഷിക്കണേ…’ എന്ന അപേക്ഷയുമായി ബന്ധപ്പെട്ട നമ്പറുകളിലേക്ക് ഇപ്പോഴും ഫോൺകോളുകൾ എത്തിക്കൊണ്ടിരിക്കുകയാണ്.

റാന്നി, തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലും ചെങ്ങന്നുർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുമാണ് പ്രായമായവരും സ്ത്രീകളും കുട്ടികളും ഉൾപ്പടേയുള്ളവർ കുടുങ്ങി കിടക്കുന്നത്. ഭക്ഷണമോ, കുടിവെള്ളമോ, മരുന്നുകളോ കിട്ടാതെ ദുരിതത്തിലാണ് ഇവർ കഴിച്ചു കൂട്ടുന്നത്.

മേഖലയിൽ സൈന്യും, എൻഡിആർഎഫ്, ഫയർഫോഴ്സ്, നേവി, പോലീസ് എന്നി വിവിധ സംഘങ്ങളുടെ ഏകോപനത്തിൽ ഇന്നലെ രാത്രി തുടങ്ങിയ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. രാത്രിയിൽ മന്ദഗതിയിലായിരുന്ന രക്ഷാപ്രവർത്തനം നേരം പുലർന്നതോടെ ദ്രുതഗതിയിലാക്കിയിട്ടുണ്ട്.

കൺട്രോൾ റൂം ഫോൺ നമ്പർ: (പത്തനംതിട്ട ജില്ല)

കലക്ടറേറ്റ്: 04682322515, 2222515, 8078808915

താലൂക്ക് ഓഫീസുകൾ

കോഴഞ്ചേരി: 04682222221

അടൂർ: 04734224826

കോന്നി: 04682240087

മല്ലപ്പള്ളി: 04692682293

റാന്നി: 04735227442

തിരുവല്ല: 04692601303

കൺട്രോൾ റൂം നമ്പറുകൾ ലഭ്യമാകാത്ത പക്ഷം താഴെ കാണുന്ന പൊലീസ് നമ്പറുകൾ ഉപയോഗിക്കാവുന്നതാണ്.

ജില്ലാ പൊലീസ് മേധാവി 9497996983

ഡിവൈഎസ്പി(അഡ്മിനിസ്ട്രേഷൻ) 9497990028

ജില്ലാ പൊലീസ് കാര്യാലയം 04682222630

മാനേജർ 9497965289

സിഐ വനിതാ സെൽ 9497987057

ക്രൈം സ്റ്റോപ്പർ 04682327914

ഡിവൈഎസ്പി പത്തനംതിട്ട 9497990033

സിഐ പത്തനംതിട്ട 9497987046

പത്തനംതിട്ട പൊലീസ് സ്റ്റേഷൻ 9497980250

മലയാലപുഴ പൊലീസ് സ്റ്റേഷൻ 9497980253

പൊലീസ് കൺട്രോൾ റൂം 9497980251

ട്രാഫിക് പത്തനംതിട്ട 9497980259

സിഐ കോഴഞ്ചേരി 9497987047

ആറൻമുള പൊലീസ് സ്റ്റേഷൻ 9497980226

കോയിപുറം പൊലീസ് സ്റ്റേഷൻ 9497980232

സിഐ ചിറ്റാർ 9497987048

ചിറ്റാർ പൊലീസ് സ്റ്റേഷൻ 9497980228

മൂഴിയാർ പൊലീസ് സ്റ്റേഷൻ 9497980235

സിഐ പമ്പ പൊലീസ് സ്റ്റേഷൻ 9497987049

പമ്പ പൊലീസ് സ്റ്റേഷൻ 9497980229

ഡിവൈഎസ്പി അടൂർ 9497990034

സിഐ അടൂർ 9497987050

അടൂർ പൊലീസ് സ്റ്റേഷൻ 9497980247

അടൂർ ട്രാഫിക് 9497980256

ഏനാത്ത് പൊലീസ് സ്റ്റേഷൻ 9497980246

സിഐ പന്തളം 9497987051

പന്തളം പൊലീസ് സ്റ്റേഷൻ 9497980236

കൊടുമൺ പൊലീസ് സ്റ്റേഷൻ 9497980231

സിഐ കോന്നി 9497987052

കോന്നി പൊലീസ് സ്റ്റേഷൻ 9497980233

കൂടൽ പൊലീസ് സ്റ്റേഷൻ 9497980234

താന്നിത്തോട് പൊലീസ് സ്റ്റേഷൻ 9497980241

ഡിവൈഎസ്പി തിരുവല്ല 9497990035

സിഐ തിരുവല്ല 9497987053

തിരുവല്ല പൊലീസ് സ്റ്റേഷൻ 9497980242

തിരുവല്ല ട്രാഫിക് 9497980260

പുലിക്കീഴ് പൊലീസ് സ്റ്റേഷൻ 9497980240

സിഐ മല്ലപ്പള്ളി 9497987054

കീഴ്വയ്പൂർ പൊലീസ് സ്റ്റേഷൻ 9497980230

പെരുംപെട്ടി പൊലീസ് സ്റ്റേഷൻ 9497980238

സിഐ റാന്നി 9497987055

റാന്നി പൊലീസ് സ്റ്റേഷൻ 9497980255

സിഐ വടശേരിക്കര 9497987056

വെച്ചൂച്ചിറ പൊലീസ് സ്റ്റേഷൻ 9497980245

പെരിനാട് പൊലീസ് സ്റ്റേഷൻ 9497980239

വനിതാ ഹെൽപ്പ് ലൈൻ 9447994707

സന്നിധാനം പൊലീസ് 04735202014