പാലക്കാട് നെന്മാറയിൽ ഉരുൾപൊട്ടി എട്ട് മരണം

പാലക്കാട്: ഇന്നു പുലർച്ചെ നെന്മാറയിലുണ്ടായ ഉരുൾപൊട്ടലിൽ എട്ട പേർ മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. നെന്മാറ പോത്തുണ്ടിക്കടുത്തുള്ള അളവുശ്ശേരി ചേരുംകാട്ടിലാണ് ഉരുൾപൊട്ടലുണ്ടായത്. ഉരുൾ പൊട്ടലിൽ മൂന്നു കുടുംബങ്ങളിൽപ്പെട്ട ആളുകൾ ഒലിച്ചുപോയി. ആകെ പതിനഞ്ചോളം പേരുണ്ടെന്നാണ് സൂചന. ഇവരിൽ ഒരു നവജാതശിശുവും ഗർഭിണിയുമുണ്ടെന്നും സൂചനയുണ്ട്. വീടിന്റെ അവശിഷ്ടങ്ങൾ പോലും കാണാൻ കഴിയാത്ത അവസ്ഥയാണ്. റബ്ബർതോട്ടത്തിലേക്കാണ് മണ്ണിടിഞ്ഞുവീണത്.
പോലീസും ഫയർ ഫോഴ്സും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. പ്രദേശവാസികളെ സമീപത്തെ സ്‌കൂളിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു