പത്തനംതിട്ട ജില്ലയിൽ 24000 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

പത്തനംതിട്ട : ജില്ലയിലെ 156 ദുരിതാശ്വാസ ക്യാമ്പുകളിൽ 24000 പേരാണ് കഴിയുന്നത്. തിരുവല്ല താലൂക്കിലെ 136 ദുരിതാശ്വാസ ക്യാമ്പുകളിലായി 4208 കുടുംബങ്ങളിലെ 16729 പേരാണ് ഉള്ളത്. കോഴഞ്ചേരി താലൂക്കിലെ ഒൻപത് ദുരിതാശ്വാസ ക്യാമ്പുകൾ, റാന്നി താലൂക്കിലെ ആറ് ക്യാമ്പുകൾ, മല്ലപ്പള്ളി താലൂക്കിലെ രണ്ട് ക്യാമ്പുകൾ, കോന്നി താലൂക്കിലെ ഒരു ക്യാമ്പ്, അടൂർ താലൂക്കിലെ ഒരു ക്യാമ്പ് എന്നിവിടങ്ങളിലായി ഏഴായിരത്തിൽ അധികം പേർ കഴിയുന്നു.
റാന്നി താലൂക്കിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിനാണ്. വൈദ്യുതി, മൊബൈൽ ബന്ധങ്ങൾ ലഭ്യമല്ല. നേവിയുടെയും ഫയർഫോഴ്സിന്റെയും ബോട്ടുകളും നേവിയുടെ ഹെലികോപ്ടറുകളും റാന്നിയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.