കുവൈറ്റിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത : ബലി പെരുന്നാളിനോടനുബന്ധിച്ച് ഒൻപത് ദിവസം അവധി

കുവൈറ്റ് : ബലി പെരുന്നാളിനോടനുബന്ധിച്ച് ഓഗസ്റ്റ് 19 ഞായറാഴ്ച മുതൽ 23 വ്യാഴാഴ്ച വരെ ഔദ്ദ്യോഗിക അവധി പ്രഖ്യാച്ചു. തിങ്കളാഴ്ച നടന്ന ക്യാബിനറ്റ് യോഗത്തിലാണ് ഔദ്ദ്യോഗിക അവധി സംബന്ധിച്ച തീരുമാനമായത്. സർക്കാർ മന്ത്രാലയങ്ങളിലും മറ്റ് സർക്കാർ സ്ഥാപനങ്ങളിലും ഈ ദിവസങ്ങളിൽ ഒരു പ്രവർത്തനവും നടക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
ഇതോടെ കുവൈറ്റിലെ പ്രവാസികൾക്ക് ഫലത്തിൽ ഒൻപത് ദിവസം അവധി ലഭിക്കും. ഓഗസ്റ്റ് 17, 18 തീയ്യതികളിൽ വാരാന്ത്യ അവധിയാണ്. ഇതിന് പുറമെ 24, 25 ദിവസങ്ങളിലും അവധി ലഭിക്കും. അഞ്ച് ദിവസത്തെ ഔദ്ദ്യോഗിക അവധിക്ക് പുറമെ ഇങ്ങനെ നാല് ദിവസം കൂടി ലഭിക്കുന്നതോടെ പെരുന്നാളിന് ആകെ ഒൻപത് ദിവസത്തെ അവധിയായിരിക്കും കുവൈറ്റിൽ ലഭിക്കുക. മറ്റ് ഗൾഫ് രാജ്യങ്ങളിൽ അവധി പ്രഖ്യാപിച്ചിട്ടില്ല.
-
You may also like
-
യുഎഇയിൽ വ്യാപക മഴ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
-
ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
-
മുഖ്യമന്ത്രി ദുബായിലെത്തി; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യ യുഎഇ സന്ദർശനം
-
അബുദാബിയിലേക്ക് പ്രവേശിക്കാന്‍ പുതിയ നിയന്ത്രണം
-
യുഎഇയിലെ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റം; അവധി ശനിയും ഞായറും
-
സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ