മലപ്പുറത്ത് മണ്ണിടിഞ്ഞ് 7 മരണം

മലപ്പുറം: വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് പെരിങ്ങാവിൽ 7 പേർ മരിച്ചു. കൂടുതൽ
പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്.

ഇരുനില വീട് പൂർണ്ണമായും തകർന്നു. രക്ഷാപ്രവർത്തനം പുരോഗമിച്ച് വരികയാണ്. ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി വരുന്നു.