പെരുന്നാൾ അവധി ദിനങ്ങളിൽ സൗദിയിൽ കൂടുതൽ ട്രെയിൻ സർവീസ്

റിയാദ്: സൗദി റെയിൽവേ കമ്പനി പെരുന്നാൾ അവധി ദിനങ്ങളിൽ കൂടുതൽ ട്രെയിൻ സർവീസ് നടത്തുന്നു. തെക്ക് വടക്ക് പാതയിൽ ഏഴ് സർവീസുകളാണ് കൂടുതൽ നടത്തുന്നതെന്നും റെയിൽവേ കമ്പനി അറിയിച്ചു. റിയാദ് മജ്മ അൽ ഖസിം ഹായിൽ റൂട്ടുകളിലാണ് സൗദി റെയിൽവേ കമ്പനി അധിക സർവീസ് നടത്തുന്നത്. . ഈ മാസം 16 മുതൽ 19 വരെ നാലു സർവീസും 23 മുതൽ 25 വരെ മൂന്നു സർവീസും കൂടുതൽ നടത്തും.

ടിക്കറ്റുകൾ സൗദി റെയിൽവേ കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചും വെബ്‌സൈറ്റ് വഴിയും വാങ്ങാൻ സൗകര്യം ഉണ്ട്. അവധി ദിവസങ്ങളിൽ യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ചാണ് കൂടുതൽ സർവീസ് നടത്തുന്നത്. ഇക്കണോമി, ബിസിനസ് ക്ലാസ് ടിക്കറ്റുകൾ നേരത്തെ ബുക്കു ചെയ്യാനുളള സൗകര്യം യാത്രക്കാർ പ്രയോജനപ്പെടുത്തണമെന്നും സിയാദ് അൽ ബതാഹ് പറഞ്ഞു.