കനത്ത മഴ : തിരുവനന്തപുരം നാഗർകോവിൽ ട്രെയിൻ ഗതാഗതം താൽകാലികമായി നിർത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്കിൽ കനത്ത മഴയെ തുടർന്ന് റെയിൽവേ ലൈനിൽ വെള്ളം കയറിയതിനാൽ തിരുവനന്തപുരം – നാഗർകോവിൽ പാതയിൽ താത്കാലികമായി ട്രെയിൻ ഗതാഗതം നിർത്തിവച്ചു. രൂക്ഷമായ വെള്ളപൊക്കമാണ് നെയ്യാറ്റിൻകര താലൂക്കിൽ അനുഭവപ്പെടുന്നത്. പല സ്ഥലങ്ങളിലും വലിയ തോതിൽ വെള്ളം കയറിയ അവസ്ഥയിലാണ്. റെയിൽവേ ലൈനിൽ നിന്നും വെള്ളം ഇറങ്ങിയശേഷം ഗതാതം പുനസ്ഥാപിക്കുമെന്ന് റെയിൽവെ ഉദ്യോഗസ്ഥർ അറിയിച്ചു.