അപ്രതീക്ഷിത വെള്ളപ്പൊക്കം; പകച്ച് തലസ്ഥാനം
തിരുവനന്തപുരം: ശക്തമായ മഴയിൽ തിരുവനന്തപുരം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഗൗരീശപട്ടം. ജഗതി, കരുമരം കോളനി എന്നിവിടങ്ങളിലെ വീടുകൾ വെള്ളത്തിനടിയിലായി. ഗൗരീശപട്ടത്ത് അപ്രതീക്ഷിതമായി വെള്ളം പൊങ്ങിയതോടെ പതിനെട്ട് കുടുംബങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ജനപ്രതിനിധികളും രക്ഷാപ്രവർത്തകരും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
നെയ്യാറ്റിൻകര ചെമ്പരത്തി വിളയിൽ 15 ഓളം കുടുബങ്ങൾ ഒറ്റപ്പെട്ടു. ഇവരെ പുറത്തെത്തിക്കാനും ശ്രമങ്ങൾ തുടരുകയാണ്. കരമന, കിള്ളിയാറുകൾ കരകവിഞ്ഞൊഴുകിയതോടെ ജനവാസമേഖലകളിൽ വെള്ളം കയറുകയായിരുന്നു. നീരൊഴുക്ക് വർധിച്ചതോടെ അരുവിക്കര ഡാം തുറന്നുവിട്ടു. നെയ്യാർ ഡാമിലേക്കുള്ള ഗതാഗതം പൂർണമായും നിലച്ച അവസ്ഥയാണ്. തിരുവനന്തപുരം താലൂക്കിൽ മാത്രം ആറ് ദുരിതാശ്വാസക്യാംപുകൾ തുറന്നു. കാലടി ഹൈസ്‌കൂൾ, കുമാരപുരം, കുന്നുകുഴി, പോങ്ങുമൂട്, പുത്തൻപാലം എന്നിവടങ്ങളിലാണ് ക്യാംപുകൾ.
മുൻകാലത്ത് വെള്ളം കയറാത്ത പലയിടങ്ങളും ഇത്തവണ വെള്ളത്തിനടിയിലായി. ഇരണിയലിനും കുഴുത്തറക്കുമിടയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണതിനെത്തുടർന്ന് ട്രെയിനുകൾ നിർത്തിയിട്ടിരിക്കുകയാണ്. കനത്തമഴയും കാറ്റും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സംസ്ഥാനത്തെ പിടിച്ചുലയ്ക്കുന്നു.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു